Posts

Showing posts from June, 2020

ഉദ്ധാരണ കോലാഹലങ്ങൾ

ചില ഉദ്ധാരണ പ്രശ്നങ്ങൾ ലോകത്തിലെ സകല പുരുഷൻമാരുടെയും ഉറക്കം കെടുത്തുന്ന അതിഘോരമായ പ്രശ്നമാണ് 'ഉദ്ധാരണം'. ഒരുകൂട്ടർക്ക് 'ഉദ്ധാരണശേഷിയില്ലായ്മ' ആണ് ഉറക്കം കെടുത്തുന്നതെങ്കിൽ; വേറെകുറേപ്പേർക്ക് ഉദ്ധാരണക്കൂടുതലാണ് പ്രശ്‍നം. സത്യത്തിൽ കുഞ്ചൻ നമ്പ്യാർ പണ്ടെഴുതിയ,  'കനകം മൂലം, കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം ' എന്നത് ശുദ്ധ അസംബന്ധവും, തെറ്റുമാണ്. സകല കലഹത്തിന്റെയും കാരണം 'ഉദ്ധാരണമാണ്'. ലോകത്തെ സകലമാന പ്രശ്നങ്ങളുടെയും മൂലകാരണം ആത്മാർത്ഥമായി അന്വേഷിച്ചിറങ്ങുന്നവന് ഏതാണ്ട് 90 ശതമാനം പ്രശ്നങ്ങളുടെയും ഉറവിടം 'ഉദ്ധാരണവുമായി' നേരിട്ട് ബന്ധപ്പെട്ടാണ്, അല്ലെങ്കിൽ അതുതന്നെയാണ് കാരണമെന്ന് മനസിലാക്കാവുന്നതാണ്. ഇന്നലെ എനിക്കീ വെളിപാടുണ്ടായപ്പോൾ മുതൽ ഞാൻ  ആലോചിക്കുകയായിരുന്നു, എനിക്ക് 'ഉദ്ധാരണശേഷിയില്ലായിരുന്നെങ്കിൽ' എന്റെ ജീവിതം എത്ര സുന്ദരവും, സമാധാനപൂർണ്ണവും, അലസവും ആയിരിക്കുമായിരുന്നു എന്ന്.  ചെറുപ്പത്തിൽ ഞാൻ ശ്രദ്ധിച്ച, ആദ്യ ഉദ്ധാരണം മുതൽ എന്റെ ജീവിതത്തിന്റെ  രസം  നഷ്ടപ്പെട്ടതാണ്. അതുവരെ ഉണ്ടും, സുഖമായുറങ്ങിയും, കളിച്ചും നടന്നിരുന്ന എന്റെ ജീവിതത്തിലേ...

രാജപ്പനെന്ന ഉഭയജീവി.

We're born alone, we live alone, we die alone. Only through our love and friendship can we create the illusion for the moment that we're no t alone - Orson Welles ചരിത്രത്തിൽ ഇടംപിടിക്കാത്തവരുടെ ചരിത്രമെഴുതുകയെന്നത് എനിക്ക് വളരെ ഇഷ്ട്ടമുള്ള കാര്യമാണ്. അതിനു ചില കാരണങ്ങളുണ്ട്. ഒന്നാമതായി ഞാനെഴുതിയില്ലെങ്കിൽ അവരെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ വളരെ പെട്ടെന്ന് തന്നെ വിസ്‌മൃതിയിൽ ലയിക്കും. ഒരു നാടിൻറെ സംസ്കാരരൂപീകരണത്തിൽ ഇങ്ങനെയുള്ളവരുടെയും വിരലടയാളങ്ങൾ പതിഞ്ഞിട്ടുണ്ട് . മാത്രമല്ല, എന്നെപ്പോലെ ചിലരുടെയെങ്കിലും ചിന്തകളെ സ്വാധീനിക്കാനും, വ്യക്തിത്വത്തെ രൂപാന്തരപ്പെടുത്താനും ഉതകിയ, പിന്നീടാരിലും ആവർത്തിക്കാത്ത തരത്തിലുള്ള പല വിശിഷ്ട സ്വഭാവങ്ങളും, ഞാനിവരിൽ കണ്ടിട്ടുണ്ട്. അതിനാൽ അവരെയെനിക്ക് പുനർജനിപ്പിച്ചേ മതിയാകൂ. മുഖ്യധാരാ സമൂഹത്തിൽ ഒരിക്കലും പ്രസക്തിലഭിക്കാത്ത, അതിന്റെ പാർശ്വങ്ങളിൽപ്പോലും കണ്ടെത്താനാവാത്ത ഇങ്ങനെയുള്ള പല അതിദരിദ്രരായ മനുഷ്യരിൽ നിന്നാണ് ഞാൻ ജീവിതത്തിലെ വലിയ പാഠങ്ങൾ പഠിച്ചത്. വേദപുസ്തകങ്ങളോ, മഹദ് വ്യക്തികളോ അക്കാര്യത്തിലെനിക്ക് കാര്യമായ സംഭാവനകളൊന്നും നൽകിയിട്ടില്ല. അത...

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

Image
മനുഷ്യരുടെ  എക്കാലത്തെയും സ്വപ്‍നമാണ് അമരത്വം, സ്വമത്വം   എന്നാൽ ഇന്നുവരെയും അതാർക്കും സാക്ഷാൽക്കരിക്കാനൊട്ടു പറ്റിയിട്ടുമില്ല, എങ്കിലും ഓരോ തലമുറയിലെയും മനുഷ്യർ യാതൊരു വ്യത്യാസവുമില്ലാതെ അത് കണ്ടുകൊണ്ടേയിരിക്കുന്നുവെന്നത് വല്ലാത്തൊരു തമാശയാണ്. അമരത്വത്തിന്റെ കാര്യം പോകട്ടെ, അത് മതങ്ങളുടെകയ്യിൽ നിന്ന് ഏറ്റെടുത്ത ശാസ്ത്രം ഇന്നോ, നാളെയോ സാധിച്ചുതരാമെന്ന്  നമ്മെ കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. എന്നാൽ സമ്പൂർണ്ണ സമത്വം എന്നത് തികച്ചും അപ്രായോഗികമായ  ഒരു സ്വപ്നമായിത്തന്നെ ഇനിയും നിലനിർത്തേണ്ട ആവശ്യമുണ്ടോ? മാനവസസ്കൃതി ഇത്രയേറെ മുന്നോട്ടുപോയ സ്ഥിതിക്ക് അത് സാക്ഷാൽക്കരിക്കാനെന്താണ് പ്രയാസം? ഇതിലെ ഏറ്റവും രസകരമായ സംഗതിയെന്തെന്നുവച്ചാൽ ലോകമൊട്ടാകെയുള്ള സകല സമത്വവാദികളുടെയും സ്വപ്നം സാമ്പത്തിക സമത്വം മാത്രമാണെന്നതാണ്. അതിനപ്പുറത്തെ കാര്യങ്ങളിലുള്ള സമത്വം സാക്ഷാൽ ദൈവംതമ്പുരാനുപോലും ആകാത്തതാണെന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യർക്കുമറിയാം, അല്ലെങ്കിൽ ഇടത്തോട്ടും, വലത്തോട്ടുമൊക്കെയൊന്ന് തലതിരിച്ചുനോക്കിയാലതു മനസ്സിലാകും. ആരോഗ്യം, സൗന്ദര്യം, കഴിവുകൾ, അവസരങ്ങൾ, അനുഭവങ്ങൾ എന്നിങ്ങനെ...

അൽപ്പം ഭക്ഷണ ചിന്തകൾ

Image
ഒരാൾ എന്തുമാത്രം ഭക്ഷണം കഴിക്കണം? ഈ ചോദ്യത്തിന് ശരിയുത്തരം  നൽകാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല കാരണം, വിശപ്പ് ഓരോരുത്തർക്കും വ്യത്യസ്തമാണ്. എങ്കിലും മിക്കവരും അവർക്ക് ആവശ്യമുള്ളതിനേക്കാൾ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വളരെ സമീപകാലത്താണ് അങ്ങിനെയൊരു തോന്നൽ എനിക്കുണ്ടായത്. അതിനുള്ള കാരണം എത്ര കുറച്ചു ഭക്ഷണം കഴിച്ചാലാണ് ഒരാൾക്ക് ആരോഗ്യം നിലനിർത്താനും, നിത്യവൃത്തികൾ ചെയ്യാനുമുള്ള ഊർജ്ജം ലഭിക്കുകയെന്ന സംശയവും, അതനുസരിച്ചു ഞാൻ എന്നിൽ നടത്തിയ പരീക്ഷണങ്ങളുമാണ്. എനിക്ക് എന്റെ ശരീരഭാരം കുറയ്ക്കണമായിരുന്നു; അതിനായി ഞാൻ ചെയ്തത് ചെറിയൊരു കാര്യമാണ്. എന്റെ ശരീര ഭാരം കൂടിക്കൊണ്ടിരിക്കുകയാണെങ്കിൽ അതിനർത്ഥം ഞാൻ ചിലവാക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി എന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു എന്നാണ്. ശരീരഭാരം സ്ഥിരമായി നിൽക്കുകയാണെങ്കിൽ അകത്തേയ്ക്ക് പോകുന്നതും, പുറത്തേയ്ക്ക് പോകുന്നതും (ഊർജ്ജം - കലോറി)  തുല്യമാണെന്നാണ്. അപ്പോഴെന്റെ ഭാരം കുറയണമെങ്കിൽ തീർച്ചയായും പുറത്തേക്ക് പോകുന്നതിനേക്കാൾ കുറച്ചുമാത്രമേ അകത്തേയ്ക്ക് പോകാവൂ. എങ്ങനെയൊക്കെയാണ് ഇത് സാദ്ധ്യമാക്കുക? മൂന്നു...

കൃഷിക്കാരേ നിങ്ങൾ കബളിപ്പിക്കപ്പെടുകയാണ്!!!

Image
അറുപതുകഴിഞ്ഞാൽ മാസം 10000 രൂപ പെൻഷൻ വാങ്ങിത്തരാൻ ആളുണ്ട്, പക്ഷേ അതുവരെ കൃഷിക്കാരൻ എങ്ങിനെ ജീവിക്കുമെന്നന്വേഷിക്കാൻ ആരുമില്ല !! "Give a man a fish, and you feed him for a day. Teach a man to fish, and you feed him for a lifetime. - Lao Tzu" കൃഷിക്കാരന് കൃഷിചെയ്യാനുള്ള ആരോഗ്യമില്ലാതെയായാൽ(അതായത് കൃഷിയിൽ നിന്ന് വിരമിച്ചാൽ) പ്രതിമാസം പതിനായിരമല്ല, ഇരുപതിനായിരം കൊടുത്താലും അതുകൂടുതലല്ലെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇപ്പോൾ അത് വാങ്ങിക്കൊടുക്കാനുള്ള ശക്തമായ ഒരു പ്രസ്ഥാനം മുന്നോട്ടുവന്നിരിക്കുന്നത് പ്രശംസാർഹമാണ്. അവർ വിജയിക്കട്ടെ. എന്നാലെന്റെ ബഹുമാന്യ സുഹൃത്തുക്കളേ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്, നിങ്ങൾ വാങ്ങിക്കൊടുക്കുന്ന പെൻഷൻ വാങ്ങാൻ അയാൾ 60 വയസ്സുവരെ ജീവിച്ചിരിക്കണ്ടേ? ആ കാലയളവിൽ അയാളുടെയും, കുടുംബത്തിന്റെയും ജീവിതാവശ്യങ്ങൾ നിറവേറ്റണ്ടേ? അതിനെല്ലാം അയാൾ ആശ്രയിക്കേണ്ടിവരുന്ന ഒരേയൊരു മാർഗ്ഗമായ കൃഷി ഇന്ന് ഏതാണ്ട് അടയ്ക്കപ്പെട്ട അവസ്ഥയിലല്ലേ? നിങ്ങൾ വാഗ്‌ദാനം ചെയ്തിരിക്കുന്ന; പെൻഷൻ വാങ്ങാനുള്ള പ്രായമാകുന്നതിനൊക്കെ എത്രയോമുൻമ്പ് അവരിൽ പലർക്കും ആത്മഹത്യ ചെയ്യേണ്ടി വരുന്നുണ്ടെന്ന് നിങ്ങ...

കാപ്പിയും ഞാനുമായുള്ള പ്രേമം - My love with coffee

Image
ഞാൻ കാപ്പി കുടിച്ചു തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ, കുടിച്ചുതുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ തമ്മിൽ അഗാധപ്രേമത്തിലാണ്. എന്നാൽ എന്റെ പഴയ കാമുകിയായ ചായയെ ഒരിക്കലും തള്ളിക്കളഞ്ഞിട്ടുമില്ല, ഇന്നും നല്ലൊരു ചായ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പാനീയം തന്നെയാണ്. കാപ്പിയും ഞാനും തമ്മിൽ ഇപ്പോഴുണ്ടായ പ്രേമം, മദ്ധ്യവയസ്സുകാരന് തന്റെ പുതിയ; ചെറുപ്പക്കാരിയായ കാമുകിയോടുള്ളതുപോലെയാണ്, കടുത്ത ആവേശവും, ഉണർവ്വുമാണ്. പക്ഷെ അതുകൊണ്ട് തന്റെകൂടടെയുള്ള, ഭാര്യയോട് സ്നേഹക്കുറവോ, കരുതൽ കുറവോ ഒന്നുമുണ്ടാകണമെന്നില്ല, രണ്ടും രണ്ടു ഡൈമെൻഷനുകളിൽ ഉള്ള വികാരമാണ്. എന്നെപ്പോലുള്ള രക്തസമ്മർദ്ദക്കാർക്ക് കാപ്പി അത്ര പഥ്യമല്ലാത്തതിന്റെ കാരണം അതിൽ ചായയേക്കാൾ കൂടുതലായുള്ള കഫീൻ ആണ്, കക്ഷി അത്ര നല്ലവനല്ല. പക്ഷേ കാപ്പിക്ക് മറ്റുപല നല്ലഗുണങ്ങളുണ്ടെന്ന അടുത്തകാലത്തെ കണ്ടുപിടിത്തം കാപ്പിയെ കൂടെനിർത്താനുള്ള കാരണമാണ്. 1)കാപ്പി Type2 പ്രമേഹസാദ്ധ്യത(പ്രായമുള്ളവരിൽ വരുന്ന തരം) കുറയ്ക്കുമെന്ന് പുതുതായി കണ്ടെത്തിയിട്ടുണ്ട് 2) ന്യൂറോഡീജറേറ്റീവ് അസുഖങ്ങളായ അൽഷിമേഴ്‌സ്, ഓർമ്മക്കുറവ് ഒക്കെ വരാതിരിക്കാൻ കാപ്പി വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയ...

പൂർണ്ണത - Perfection

പൂർണ്ണതയാണെന്റെ(Perfection) ആസക്തി(Obsession). ഒരിക്കലെങ്കിലും നാം നമ്മുടെ സ്വഭാവങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുന്നത് നല്ലതായിരിക്കും. മറ്റൊന്നിനുമല്ല, നാമേറ്റവും മുൻഗണന കൊടുക്കുന്ന, ശ്രദ്ധിക്കുന്ന കാര്യമെന്താണെന്ന് മനസ്സിലാക്കാനാണ്. ഒരിക്കലത് കണ്ടെത്തിക്കഴിഞ്ഞാൽ അത് നമുക്ക് ജീവിതത്തിൽ അവശ്യമായ ചില മാറ്റങ്ങൾ ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരും. മിക്കപ്പോഴും നമ്മുടെ മാനസിക സമ്മർദങ്ങൾക്ക് ഒരു കാരണം അതാകാം, അങ്ങിനെയെങ്കിൽ അതൊഴിവാക്കാനായാൽ അത്രയും സമ്മർദ്ദം ഒഴിഞ്ഞുകിട്ടുമല്ലോ? അങ്ങിനെ ഞാൻ എന്നെയൊന്ന് അനലൈസ് ചെയ്തപ്പോൾ എനിക്ക് മനസ്സിലായത് എന്തിനും, ഏതിനും perfection എന്റെ കടുത്ത obsession ആണെന്നും, എന്റെ മനസികസമ്മർദ്ദത്തിന്റെ ഒരു മുഖ്യ പങ്ക് ഞാൻ ചെയ്യുന്ന എന്തും സൂപ്പർ പെർഫെക്ട് ആയിരിക്കണമെന്ന നിർബന്ധവും, മറ്റുള്ളവർ ചെയ്യുന്നതിലെ പൂർണ്ണതയില്ലായ്മ്മ Imperfection എന്നെ അസ്വസ്ഥനാക്കുന്നതും ആണെന്നാണ് മനസ്സിലാക്കിയത്. പ്രായം കൂടുകയും, അനുഭവങ്ങളേറുകയും ചെയ്തപ്പോൾ ആ obsession ഭ്രാന്തമായ ഒരു ആവേശമായി മാറുന്നുണ്ടോ എന്ന് ഞാനിപ്പോൾ സംശയിക്കുന്നു. രാവിലെയെഴുന്നേറ്റാൽ പല്ലുതേക്കുന്നത് മുതൽ രാ...

ഗന്ധങ്ങളുടെ അറിയപെടാത്ത ലോകം

ഗന്ധങ്ങൾ പ്രകാശംപോലെ തന്നെയാണ്. പ്രപഞ്ചത്തിലുള്ള പ്രകാശത്തിന്റെ തീരെച്ചെറിയ ഒരു ഭാഗത്തെ മാത്രമേ(visible spectrum) നാം കാഴ്‌ചയിലൂടെയും, അനുഭവങ്ങളിലൂടെയും തിരിച്ചറിയുന്നുള്ളൂ. എന്നാൽ നമുക്ക് കാണാനോ, അനുഭവവേദ്യമാകാനോ പറ്റാത്ത തരം പ്രകാശം നമ്മെ അനേക വിധത്തിൽ സ്വാധീനിക്കുന്നുണ്ട്, നമ്മുടെ അനേക ജൈവപ്രക്രിയകളിൽ ഇടപെടുന്നുണ്ട്(വിശദീകരിക്കാൻ ഇടമില്ല). ഗന്ധങ്ങളും അതേപോലെതന്നയാണ്. നമുക്ക് തിരിച്ചറിയാനാവുന്ന ഗന്ധങ്ങളേക്കാൾ ഉള്ളത് നമുക്കജ്ഞാതമായ ഗന്ധങ്ങളാണ്. നായ്ക്കൾക്കോ, അതേപോലെയുള്ള മറ്റു ജന്തുക്കൾക്കോ നമ്മേക്കാൾ ഇരട്ടിയോ, അതിലധികമോ ആയിട്ടുള്ള ഗന്ധങ്ങളെ തിരിച്ചറിയാനാകും. എന്നാൽ പ്രകാശത്തെപ്പോലെതന്നെ നമുക്ക് തിരിച്ചറിയാനാവാത്ത, അല്ലെങ്കിൽ ഇടയ്ക്കെപ്പോഴോ തിരിച്ചറിയാനുള്ള കഴിവ് നഷ്ട്ടമായ അനേകം ഗന്ധങ്ങളാണ് നമ്മുടെ ശരീരത്തിലെ വളരെ പ്രധാനമായ അനേകം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്ന് എത്രപേർക്കറിയാം? അതിലൊരു കൂട്ടമായ ഫെറോമോണുകളെക്കുറിച്ചാണ് ഞാൻ ഇന്നെഴുതാൻ പോകുന്നത്. പ്രപഞ്ചത്തിലെ ഒട്ടുമിക്ക വസ്തുക്കളുടെയും, പ്രതിഭാസങ്ങളുടെയും നിലനിൽപ്പ് വിപരീതവും എന്നാൽ പരസ്പരപൂരകങ്ങളുമായവയുടെ 'ഒന്നിക്കൽ' കൊണ്...

ജീവിതത്തിനും വേണം ബല്ലാസ്റ്റുകൾ (Ballast)

'ബല്ലാസ്റ്റ്' എന്നത് കപ്പലുകളെ നേരേനിർത്താനായി ഉപയോഗിക്കുന്ന ഭാരത്തെയാണ്. കാലിയായ കപ്പലിന് ജലത്തിൽ അപകടകരമായ 'ഇളകിയാട്ടം' ഉണ്ടാവും, അങ്ങനെവന്നാൽ കപ്പലിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എല്ലാ കപ്പലുകളിലും കടൽ ജലം നിറയ്ക്കാനുള്ള വൻ ടാങ്കുകൾ ഉണ്ടാവും. കാലിയായോ, കാര്യമായ ചരക്കുകൾ ഇല്ലാതെയോ കപ്പലുകൾ സഞ്ചരിക്കേണ്ടി വരുമ്പോൾ അവയിലേക്ക് കടൽവെള്ളം പമ്പ് ചെയ്ത് കയറ്റിയാണ് കപ്പലുകളുടെ 'center of gravity' താഴെ നിർത്തി; അവയുടെ ഇളകിയാട്ടങ്ങളെ നിലയ്ക്ക് നിർത്തുന്നത്. മനുഷ്യജീവിതവും അങ്ങനെത്തന്നെയാണ് നമ്മുടെ മനസ്സിനും വേണം അനുഭവങ്ങളുടെ ഒരു 'ബല്ലാസ്റ്റ്'. നമ്മെ താഴേക്ക് പിടിച്ചുനിർത്താനായി; വേദനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന കുറെ അനുഭവങ്ങളുടെ 'ബല്ലാസ്റ്റുകൾ' ഇല്ലെങ്കിൽ എന്നെപ്പോലുള്ളവർ ഇന്ദ്രിയാനുഭൂതികളുടെ (sensuous pleasure) പിന്നാലെ 'ബല്ലാസ്റ്റില്ലാതെ' ഒഴുകുന്ന കപ്പലിനെപ്പോലെയാകുമായിരുന്നു. കുടുംബത്തിന്റെയും, അദ്ധ്യാപകരുടേയും അമിതപ്രതീക്ഷയായിരുന്ന എന്റെ വിദ്യാഭ്യാസലക്ഷ്യങ്ങൾ മൂന്നു പ്രാവശ്യം ഭീകരമായ രോഗം കാരണം തകർന്നടിഞ്ഞു പോയതാണ്. അതിൽ രണ്ടുപ്...

ദൈവവും,സാത്താനും പരസ്പ്പരപൂരകങ്ങളോ?

ദൈവത്തെ സൃഷ്ടിച്ചവർക്ക് സാത്താനെയും സൃഷ്ട്ടിക്കാതിരിക്കാനാവില്ല. രാത്രിയുള്ളതുകൊണ്ടു മാത്രമാണ് നാം പകലുണ്ടെന്നറിയുന്നത്. തിന്മയുള്ളതുകൊണ്ടാണ് നന്മയ്ക്ക് മഹത്വമുള്ളത്, വെറുപ്പില്ലെങ്കിൽ സ്നേഹത്തെ ആരും അറിയാതെ പോകും.കയറ്റം കയറാൻ പ്രയാസമുള്ളതുകൊണ്ടാണ് ഇറക്കത്തിന്റെ രസമനുഭവിക്കാനാവുന്നത്. അത് നന്നായി മനസ്സിലാക്കിയ ബുദ്ധിമാന്മാരാണ് ദൈവത്തെയും, സാത്താനെയും ഒന്നിച്ചുണ്ടാക്കിയത്. സാത്താൻ ഭയമാണ് ദൈവഭയത്തിന്റെ നിലനിൽപ്പിന്റെ ആധാര ശില. സാത്താനില്ലാതായാൽ, ആരാണ് ദൈവത്തെ തിരിച്ചറിയുക? ശാസ്ത്രത്തിലും, തത്വചിന്തയിലും ഒരേപോലെ പ്രയോഗിക്കാവുന്ന ഒരേയൊരു തിയറിയേയുള്ളൂ (എന്റെ എളിയ അറിവിൽ), അത് ചൈനീസ് യിൻ - യാങ് തിയറിയാണ്. അതിന്റെ സാരാംശം - പരസ്പ്പരവിരുദ്ധവും, എന്നാൽ പരസ്പ്പരപൂരകങ്ങളുമായവ ഒന്നിച്ചുള്ളവയ്ക്ക് മാത്രമേ നിലനിൽപ്പുണ്ടാവുകയുള്ളൂ എന്നാണ്. അത് ശാസ്ത്രത്തിൽ - നെഗറ്റീവ് ചാർജ്ജുള്ള ഇലക്ട്രോണിനോ, അതേ അളവിൽ പോസിറ്റീവ് ചാർജുള്ള ഒരു പ്രോട്ടോണിനോ, തനതായ നിലനിൽപ്പില്ല. അതുകൊണ്ടുതന്നെ പ്രകൃതിയിൽ എവിടെയും ഒരു പ്രോട്ടോണിന് ഒരിലക്ട്രോൺ എന്ന അനുപാതത്തിൽ മാത്രമേ എന്തും കാണാനാവൂ(ഇത് വളരെ ഗഹനമായ ഒരു വിഷയമാണ്. വിശദീക...

OIOP ക്കാർ ആരാണെന്ന് നിങ്ങൾക്കറിയാമോ? Who really are the OIOP people?

Image
അവർ 'ബൗദ്ധിക അടിമത്വ' തന്ത്രക്കാരാണ്. (പിന്നിലുള്ള കോവർ കഴുതകളല്ല, അവർ ഇരകൾ മാത്രമാണ്) നിങ്ങളുടെ ചുറ്റുവട്ടത്തുള്ള OIOP ക്കാരെ നിങ്ങളൊന്ന് ശ്രദ്ധിക്കണം, വളരെ പ്രാധാന്യവും അത്യാവശ്യവുമായ ഒരു പ്രവർത്തിയായതുകൊണ്ടാണ് ഞാൻ അങ്ങിനെയൊരഭ്യർത്ഥന വയ്ക്കുന്നത്. എനിക്ക് നേരിട്ടറിയാവുന്ന ഇവരിൽ മിക്കവരും അമിത സ്വമ്പാദ്യമുള്ളവരും, അത്യന്തം ആർഭാടജീവിതം നയിക്കുന്നവരുമാണ്. അവരിൽ ഭൂരിപക്ഷത്തിന്റെയും മക്കൾ നാട്ടിലും, വിദേശത്തുമായി സ്വാശ്രയവിദ്യാഭ്യാസത്തിനു ശേഷം വിദേശങ്ങളിൽ സ്ഥിരമായോ, താൽക്കാലികമായോ ജീവിക്കുന്നവരാണ്. നാട്ടിലെ അവരുടെ ജീവിത നിലവാരം, സമ്പത്തുകൾ എന്നിവയെക്കുറിച്ചറിയാവുന്ന ആരുംതന്നെ അവരെ 60 കഴിഞ്ഞാൽ സർക്കാരിന്റെ പതിനായിരം കൂടാതെ ജീവിക്കാനാവാത്തവരെന്ന് പറയില്ല. പിന്നെന്തിനാണ് അവർ OIOP എന്ന "സുവർണ്ണ ഇരയെ" കൊരുത്തിട്ട ചൂണ്ടയുമായി വിവരമില്ലാത്ത, മനുഷ്യരുടെ ഇടയിലേക്കിറങ്ങിയിരിക്കുന്നത്? എന്തായിരിക്കും അതിന്റെ സ്വാമൂഹ്യ പ്രത്യാഘാതങ്ങൾ? ഒന്നാമത്തെ ലക്ഷ്യം കേരളത്തിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണ്. തങ്ങൾ AAP പോലെയോ അല്ലെങ്കിൽ കിഴക്കമ്പലത്തുള്ള 2020 പോലെയോ ഒക്കെയുള്ള, നാടിന്റെയും, പാവപ...

എന്നെ, ഞാൻ വിചാരണ ചെയ്തപ്പോൾ Questions and answers I asked to myself

എന്നെ, ഞാൻ വിചാരണ ചെയ്തപ്പോൾ, എന്നോട് ഞാൻ ചോദിച്ച ചോദ്യങ്ങളും - പറഞ്ഞ ഉത്തരങ്ങളും എന്തിനാണ് നീ വായന കുറച്ചത് ? ഫേസ്‌ബുക്കിൽ നിരങ്ങാൻ സമയം കണ്ടെത്താൻ എന്തിനാണ് ഫേസ്‌ബുക്കിൽ നിരങ്ങുന്നത് ? ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് എല്ലാവരെയും അറിയിക്കാൻ എന്താണ് ഫേസ്‌ബുക്കിൽ നീ ചെയ്യുന്നത്? മനസ്സിൽ വരുന്ന ചിന്തകളെ മുഴുവൻ ചൂടാറാതെ എഴുതിക്കൊണ്ടിരിക്കുന്നു ചിന്തകളെ എന്തിനാണ് ഫേസ്‌ബുക്കിൽ എഴുതുന്നത്? ഞാൻ അറിവുള്ളവനാണെന്ന് എല്ലാവരെയും അറിയിക്കാൻ അങ്ങിനെയൊരു ധാരണ എന്തിനാണ് മനുഷ്യരിൽ ഉണ്ടാക്കുന്നത്? പ്രശംസ എന്റെ ബലഹീനതയാണ് അതാവോളം കിട്ടുമോയെന്ന് നോക്കാൻ നീ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്തിനാണ് ഫേസ്‌ബുക്കിൽ കൊട്ടിഘോഷിക്കുന്നത് ? ആത്മപ്രശംസ എന്റെ കടുത്ത ബലഹീനതയാണ് നീയെപ്പോഴും നിന്റെ പ്രൊഫൈൽ ഫോട്ടോ കാമറ ആപ്പുകൾ ഉപയോഗിച്ച് സൗന്ദര്യവൽക്കരിച്ചു മാറ്റിക്കൊണ്ടിരിക്കുന്നതെന്തിനാണ്? എന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള മതിപ്പ് കൂട്ടാൻ, ഞാൻ സുന്ദരനെന്ന് കാട്ടാൻ അറുപതു കഴിഞ്ഞ നീയെന്തിനാണ് സൗന്ദര്യത്തെക്കുറിച്ചിത്ര വേവലാതിപ്പെടുന്നത്? കഴിയുന്നത്ര സ്ത്രീ സുഹൃത്തുക്കളുടെ ആരാധന പിടിച്ചുപറ്റാൻ എന്തിനാണിനി സ്ത്രീ സുഹൃത്തുക്കളുടെ ആരാധന...

ആദ്ധ്യാത്മിക അറിവെന്ന അനാവശ്യം - Do we need spiritual Scriptures?

ധാർമ്മികത, സദാചാരം, മതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എന്റേതായ വീക്ഷണങ്ങൾ ഞാൻ എഴുതിയാൽ അതിനെ എതിർത്തുകൊണ്ട്, തെറ്റാണെന്നോ, അസംബന്ധമെന്നോ സ്ഥാപിക്കാൻ അനേകർ അവരവരുടെ ഭാരിച്ച ഗ്രന്ഥങ്ങളിലെ വിവരണങ്ങളുമായി എത്തും, പലതും അവയുടെ സങ്കീർണ്ണത കൊണ്ടോ, അല്ലെങ്കിൽ ശുദ്ധ അസംബന്ധമായതുകൊണ്ടോ എനിക്ക് മനസ്സിലാകാറില്ല, അതിനാൽത്തന്നെ സ്വീകരിക്കാറുമില്ല. MSc ക്ക് പഠിക്കുമ്പോൾ ഹോസ്റ്റലിൽ കൂടെയുണ്ടായിരുന്ന; സന്യാസിയാകാൻ തീരുമാനിച്ച ഗോരഖ്‌പൂർ കാരനായ ഒരാളുമായുള്ള സ്ഥിരം ചർച്ചകൾ എന്നെ ഭാരതീയ തത്വശാസ്ത്രങ്ങളുടെ 'ഭാര'ത്തിലേക്ക് ആകർഷിക്കുകയും, അതിന്റെ ഭാരമളക്കാനായി ഫിസിക്കൽ കെമിസ്ട്രി ലാബിൽവച്ചു എന്നെ കടന്നുപിടിച്ച്, കവിളിലൊരുമ്മ നൽകി, എനിക്ക് നിന്നെയിഷ്ടമാണെന്ന് പറഞ്ഞ 'പദ്‌മ ഷെഫാലിയെ' തള്ളിമാറ്റി; അവന്റെ കൂടെ ഗോരഖ്‌പൂരിലേക്കും അവിടെനിന്ന് അവന്റെ ഗുരുവിന്റെ ആശ്രമത്തിലേക്കും പോയി. വളരെ ശാന്തനായ ആ സന്യാസി(കഞ്ചാവ് സാമിയല്ലാതിരുന്നത് എന്റെ ഭാഗ്യം)എന്നെക്കുറിച്ചു മനസ്സിലാക്കിയശേഷം കുറെ ദിവസങ്ങൾ അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു. ആ ദിവസങ്ങളിൽ വേദങ്ങൾ, ഉപനിഷത്തുക്കൾ അങ്ങിനെ പലതും അവിടെ ചർച്ചചെയ്യപ്പട്ടിരുന്നു...

കടുത്ത മലബന്ധമുള്ളവൻ ദൈവത്തെ സൃഷ്ടിച്ചാൽ - If constipated creates his God

വിട്ടൊഴിയാത്ത മലബന്ധമുള്ളവൻ ദൈവത്തെയും, മതത്തെയുമുണ്ടാക്കിയാൽ ആ ദൈവത്തിന്റെ, പാപങ്ങളുടെ ലിസ്റ്റിൽ ഏറ്റവും കഠിനമായ പാപം സുഖമായ മലശോധന ചെയ്യുന്നതായിരിക്കുമെന്നതിന് ഒരു സംശയവും വേണ്ട. അങ്ങിനെ, അപ്പിയിടുന്നത് ഘോര പാപമാക്കി വിശ്വാസികളുടെ മനസ്സുകളിൽ എത്ര ആഴത്തിൽ പ്രതിഷ്ഠിക്കാമോ, അത്രയും കുറ്റബോധത്തോടെയല്ലാതെ വിശ്വാസികൾക്ക് അപ്പിയിടാനാവില്ലെന്ന അവസ്ഥയുണ്ടാകും. പിന്നീടൊരിക്കലും സമാധാനത്തോടെ അപ്പിയിടാനാവാത്ത ഒരു മാനസികാവസ്ഥയിലേക്ക് അവരുടെ മനസ്സ് കണ്ടീഷൻ ചെയ്യപ്പെടും. അവിടെയാണ് ആ മതസ്ഥാപകന്റെ വിജയരഹസ്യം. അപ്പിയിടാതിരിക്കാനാവാത്തതുകൊണ്ട് ഓരോതവണയും അപ്പിയിടുമ്പോൾ വിശ്വാസി ദൈവത്തെ ഓർക്കുകയും, പാപബോധത്താൽ പശ്ചാത്തപിക്കുകയും, പാപപരിഹാരക്രിയകൾക്ക് 'മലബന്ധദൈവത്തിന്റെ' പുരോഹിതരെ സമീപിക്കുകയും ചെയ്യും. സാവകാശം വിശ്വാസിയുടെ വിയർപ്പിന്റെ ഫലം പുരോഹിതരുടെ കീശയിലേക്ക് / മതഭണ്ഡാരപ്പെട്ടികളിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. ലോകത്ത്‌ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യ വികാരം കുറ്റബോധമാണ്. അതുകൊണ്ട് മനുഷ്യർക്ക് ജന്മസിദ്ധമായ, ഒഴിവാക്കി ജീവിക്കാനാവില്ലെന്നുറപ്പുള്ള സകലതിനെയും പാപമാക്കി, അതവന്റെ തലയിൽ ജനനം മു...