പൂർണ്ണത - Perfection

പൂർണ്ണതയാണെന്റെ(Perfection) ആസക്തി(Obsession).

ഒരിക്കലെങ്കിലും നാം നമ്മുടെ സ്വഭാവങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുന്നത് നല്ലതായിരിക്കും. മറ്റൊന്നിനുമല്ല, നാമേറ്റവും മുൻഗണന കൊടുക്കുന്ന, ശ്രദ്ധിക്കുന്ന കാര്യമെന്താണെന്ന് മനസ്സിലാക്കാനാണ്.
ഒരിക്കലത് കണ്ടെത്തിക്കഴിഞ്ഞാൽ അത് നമുക്ക് ജീവിതത്തിൽ അവശ്യമായ ചില മാറ്റങ്ങൾ ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരും. മിക്കപ്പോഴും നമ്മുടെ മാനസിക സമ്മർദങ്ങൾക്ക് ഒരു കാരണം അതാകാം, അങ്ങിനെയെങ്കിൽ അതൊഴിവാക്കാനായാൽ അത്രയും സമ്മർദ്ദം ഒഴിഞ്ഞുകിട്ടുമല്ലോ?

അങ്ങിനെ ഞാൻ എന്നെയൊന്ന് അനലൈസ് ചെയ്തപ്പോൾ എനിക്ക് മനസ്സിലായത് എന്തിനും, ഏതിനും perfection എന്റെ കടുത്ത obsession ആണെന്നും, എന്റെ മനസികസമ്മർദ്ദത്തിന്റെ ഒരു മുഖ്യ പങ്ക് ഞാൻ ചെയ്യുന്ന എന്തും സൂപ്പർ പെർഫെക്ട് ആയിരിക്കണമെന്ന നിർബന്ധവും, മറ്റുള്ളവർ ചെയ്യുന്നതിലെ പൂർണ്ണതയില്ലായ്മ്മ Imperfection എന്നെ അസ്വസ്ഥനാക്കുന്നതും ആണെന്നാണ് മനസ്സിലാക്കിയത്. പ്രായം കൂടുകയും, അനുഭവങ്ങളേറുകയും ചെയ്തപ്പോൾ ആ obsession ഭ്രാന്തമായ ഒരു ആവേശമായി മാറുന്നുണ്ടോ എന്ന് ഞാനിപ്പോൾ സംശയിക്കുന്നു.

രാവിലെയെഴുന്നേറ്റാൽ പല്ലുതേക്കുന്നത് മുതൽ രാത്രിയിലെ(പകലും) കിടക്കയിലെ 'വ്യായാമത്തിൽ' വരെ എനിക്കാ പെർഫെക്ഷൻ നിർബന്ധമുണ്ട്. ഞാൻ ചെയ്യുന്ന എന്തും കൃത്യവും, പൂർണ്ണവും ആയിരിക്കണമെന്ന നിർബന്ധമാണ്, അല്ലാതെ; ഞാൻ ചെയ്യുന്ന മിക്ക പ്രവർത്തികളോടും എനിക്ക് കടുത്ത പാഷൻ ഉള്ളതുകൊണ്ടൊന്നുമല്ല അവയൊക്കെ ചെയ്യുന്നത്, അവ ചെയ്യുന്നവരുടെ പെർഫെക്ഷനില്ലായ്മയാണ് എന്നെക്കൊണ്ട് അതൊക്കെ ചെയ്യിപ്പിക്കുന്നത്.

എന്റെ എല്ലാ ടൂളുകളും, യന്ത്രങ്ങളും വാങ്ങാനുള്ളതിന്റെ പിന്നിലെ പ്രചോദനം( driving force); അത്തരം പ്രവർത്തികൾ എനിക്കുവേണ്ടി ചെയ്തുതരുന്നവരുടെ 'ഒപ്പിക്കൽ' മനോഭാവമാണ്. പഴയ തലമുറയിലെ ഏതൊരു മേഖലയിലെ പണിക്കാർക്കും ഉണ്ടായിരുന്ന സിദ്ധിയായിരുന്നു ചെയ്യുന്ന പ്രവർത്തികളിലെ പൂർണ്ണതയെന്നത്. അത് പറമ്പുകിളയ്ക്കാൻ വരുന്നവൻ മുതൽ ആശാരിവരെയുള്ളവർക്കുണ്ടായിരുന്നു. ആ മാറ്റത്തെക്കുറിച്ചു പ്രായമുള്ള ഒരാൾ പറഞ്ഞത് ഇങ്ങനെയാണ്,

"ഇപ്പോഴത്തെ ആശാരിമാരെല്ലാം 'ഫെവിക്കോൾ' ആശാരിമാരല്ലേ?" - ഫെവിക്കോളില്ലെങ്കിൽ അവർ കൂട്ടിയിണക്കുന്ന പലതും ഒരാഴ്ചയ്ക്കകം പൊളിഞ്ഞുതാഴെ വീഴും.

കഴിഞ്ഞ ദിവസം ഞാനും ഭാര്യയും കൂടി ചർച്ചചെയ്ത വിഷയം ഇപ്പോൾ വല്ലാതെ കൂടിവരുന്ന വിവാഹേതര ബന്ധത്തെക്കുറിച്ചായിരുന്നു, അതിനുള്ള, അവഗണിക്കാനാവാത്തത്ര ഗൗരവമുള്ള ഒരു പ്രധാന കാരണമായി ഞങ്ങൾക്ക് മനസ്സിലായത് കിടക്കയിലെ "വ്യായാമത്തിലുള്ള" പൂർണ്ണതയില്ലായ്മ ആണെന്നാണ്. അതിനു കാരണമുണ്ട്. ഭാര്യയുടെ പല സ്ത്രീസുഹൃത്തുക്കളും അവളോട് പറഞ്ഞിട്ടുള്ളത്; അനേകവർഷങ്ങളോളം നീണ്ട അവരുടെ വിവാഹജീവിതത്തിൽ പൂർണ്ണതയുള്ള ഒരു ലൈംഗിക ബന്ധം അനുഭവിച്ചത് ഓർക്കുന്നേയില്ലെന്നാണ്. ഒട്ടുമിക്ക ഭർത്താക്കന്മാർക്കും ഇത് രാത്രിയിൽ ഉറങ്ങുന്നതിനു മുന്നേ കിടക്കയിൽ ചെയ്യേണ്ട ഒരനുഷ്ടാനം മാത്രമാണ്.

മിക്ക പുരുഷന്മാരും തങ്ങളുടെ പങ്കാളിയുടെ പടിപടിയായുള്ള ശാരീരികവും, മാനസികവുമായ ലൈംഗിക ഉത്തേജനത്തിന്റെ ആവശ്യകതയെപ്പറ്റിയോ, അവരെ ഉത്തേജനത്തിന്റെ പാരമ്യതയിലേക്കെത്തിച്ച ശേഷമേ ലൈംഗികബന്ധം ആരംഭിക്കാവൂ എന്നതിനെക്കുറിച്ചോ, അവർക്കും ഉത്തേജനത്തിന്റെ കൊടുമുടിയിലെത്തിച്ചശേഷമുള്ള 'മൂർച്ഛ' അത്യാവശമായ ഒന്നാണെന്നോ ഉള്ള അറിവോ, ചിന്തയോ ഇല്ലെന്നത് പരമദയനീയമായ അവസ്ഥയാണ്. 

സ്ത്രീകൾ സ്നേഹത്തിനും, കരുതലിനും ഒക്കെ മുൻ‌തൂക്കം കൊടുക്കുമെങ്കിലും, ലൈംഗികബന്ധത്തിനൊടുവിൽ അവളെ "എങ്ങുമെങ്ങും" എത്തിക്കാതെ കാര്യമവസാനിപ്പിച്ചു പോവുകയെന്നത് സ്ഥിരം പരിപാടിയാക്കുന്ന ഭർത്താക്കന്മാരോട് സാവകാശമെങ്കിലും അറിയാതെ വെറുപ്പുണ്ടായാൽ, അവളത് വിവാഹബന്ധത്തിന് പുറത്തന്വേഷിച്ചാൽ എങ്ങിനെ കുറ്റം പറയാനാകും?

തിരിച്ചുള്ള സ്ഥിതിയും അതുതന്നെയാണ്, ഏതൊരു പുരുഷനും സൗന്ദര്യം വെറും ആദ്യകാല ആകർഷണം മാത്രമാണ്, അതിനുശേഷം അവനെ ഒരു സ്ത്രീയോട് ചേർത്തുനിർത്തുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ത്രീയുടെ ലൈംഗികത തന്നെയാണ്. ഏതൊരു സ്ത്രീയ്ക്കാണോ പരുഷന്റെ ലൈംഗികവികാരത്തെ reciprocate ചെയ്യാനോ തുല്യതാല്പര്യത്തോടെ compliment ചെയ്യാനോ സാധിക്കുന്നത്, അവളുടെ പുരുഷൻ അവളുടെ ലൈംഗിക 'അടിമ' ആയിമാറുമെന്നതിനൊരു സംശയവും വേണ്ട.

ഇവിടെയും പ്രധാനപ്പെട്ട സംഗതി perfection തന്നെയാണ്. ഏതൊരു ഭാര്യാ - ഭർത്താവ് ബന്ധത്തിലാണോ ലൈംഗികതയിൽ perfection ഉള്ളത്, ഇരുവർക്കും പരസ്‌പരമുള്ള പൂർണ്ണതയിൽ obsession ഉള്ളത്, അവർക്ക് വിവാഹേതരലൈംഗിക ബന്ധത്തിന്റെ ആവശ്യം തോന്നാനുള്ള സാദ്ധ്യത തീരെക്കുറവാണ്. വീട്ടിലെ ഭക്ഷണം നിരന്തരം രുചിയില്ലാത്തതാകുമ്പോഴാണ് നാം ഹോട്ടൽ ഭക്ഷണത്തെ ഇഷ്ടപ്പെടാൻ തുടങ്ങുന്നത്. അതേപോലെതന്നെയാണ് വീട്ടിലെ 'കിടക്കയിൽ' സംതൃപ്തിയില്ലാതെ വരുമ്പോഴാണ് അയൽവക്കത്തെ 'കിടക്കയെ' ക്കുറിച്ചു സ്വപ്നം കാണാൻ തുടങ്ങുന്നത്. അതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അത് ശരിയുമല്ല.

അതുകൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്, അനാവശ്യമായ കാര്യങ്ങളിൽ perfection നെക്കുറിച്ചുള്ള obsession ഒഴിവാക്കുക പക്ഷേ കിടക്കയിലെ വ്യായാമത്തിലെ perfection(പൂർണ്ണത) ഒരു ആസക്തി(obsession) ആക്കുക

അല്ലെങ്കിൽ നിങ്ങളുടെ പങ്കാളി പൂർണ്ണതയെ സ്വപ്നം കാണുന്നത് അവളുടെ/അയാളുടെ obsession ആയിമാറും, അവരതു തേടിയിറങ്ങും, കാരണം നാമൊക്കെ മനുഷ്യരാണ്, ദൈവങ്ങളല്ല.

Comments

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

രാജപ്പനെന്ന ഉഭയജീവി.