ഉദ്ധാരണ കോലാഹലങ്ങൾ
ചില ഉദ്ധാരണ പ്രശ്നങ്ങൾ ലോകത്തിലെ സകല പുരുഷൻമാരുടെയും ഉറക്കം കെടുത്തുന്ന അതിഘോരമായ പ്രശ്നമാണ് 'ഉദ്ധാരണം'. ഒരുകൂട്ടർക്ക് 'ഉദ്ധാരണശേഷിയില്ലായ്മ' ആണ് ഉറക്കം കെടുത്തുന്നതെങ്കിൽ; വേറെകുറേപ്പേർക്ക് ഉദ്ധാരണക്കൂടുതലാണ് പ്രശ്‍നം. സത്യത്തിൽ കുഞ്ചൻ നമ്പ്യാർ പണ്ടെഴുതിയ, 'കനകം മൂലം, കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം ' എന്നത് ശുദ്ധ അസംബന്ധവും, തെറ്റുമാണ്. സകല കലഹത്തിന്റെയും കാരണം 'ഉദ്ധാരണമാണ്'. ലോകത്തെ സകലമാന പ്രശ്നങ്ങളുടെയും മൂലകാരണം ആത്മാർത്ഥമായി അന്വേഷിച്ചിറങ്ങുന്നവന് ഏതാണ്ട് 90 ശതമാനം പ്രശ്നങ്ങളുടെയും ഉറവിടം 'ഉദ്ധാരണവുമായി' നേരിട്ട് ബന്ധപ്പെട്ടാണ്, അല്ലെങ്കിൽ അതുതന്നെയാണ് കാരണമെന്ന് മനസിലാക്കാവുന്നതാണ്. ഇന്നലെ എനിക്കീ വെളിപാടുണ്ടായപ്പോൾ മുതൽ ഞാൻ ആലോചിക്കുകയായിരുന്നു, എനിക്ക് 'ഉദ്ധാരണശേഷിയില്ലായിരുന്നെങ്കിൽ' എന്റെ ജീവിതം എത്ര സുന്ദരവും, സമാധാനപൂർണ്ണവും, അലസവും ആയിരിക്കുമായിരുന്നു എന്ന്. ചെറുപ്പത്തിൽ ഞാൻ ശ്രദ്ധിച്ച, ആദ്യ ഉദ്ധാരണം മുതൽ എന്റെ ജീവിതത്തിന്റെ രസം നഷ്ടപ്പെട്ടതാണ്. അതുവരെ ഉണ്ടും, സുഖമായുറങ്ങിയും, കളിച്ചും നടന്നിരുന്ന എന്റെ ജീവിതത്തിലേ...