ഉദ്ധാരണ കോലാഹലങ്ങൾ

ചില ഉദ്ധാരണ പ്രശ്നങ്ങൾ

ലോകത്തിലെ സകല പുരുഷൻമാരുടെയും ഉറക്കം കെടുത്തുന്ന അതിഘോരമായ പ്രശ്നമാണ് 'ഉദ്ധാരണം'. ഒരുകൂട്ടർക്ക് 'ഉദ്ധാരണശേഷിയില്ലായ്മ' ആണ് ഉറക്കം കെടുത്തുന്നതെങ്കിൽ; വേറെകുറേപ്പേർക്ക് ഉദ്ധാരണക്കൂടുതലാണ് പ്രശ്‍നം.

സത്യത്തിൽ കുഞ്ചൻ നമ്പ്യാർ പണ്ടെഴുതിയ, 
'കനകം മൂലം, കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം ' എന്നത് ശുദ്ധ അസംബന്ധവും, തെറ്റുമാണ്. സകല കലഹത്തിന്റെയും കാരണം 'ഉദ്ധാരണമാണ്'.

ലോകത്തെ സകലമാന പ്രശ്നങ്ങളുടെയും മൂലകാരണം ആത്മാർത്ഥമായി അന്വേഷിച്ചിറങ്ങുന്നവന് ഏതാണ്ട് 90 ശതമാനം പ്രശ്നങ്ങളുടെയും ഉറവിടം 'ഉദ്ധാരണവുമായി' നേരിട്ട് ബന്ധപ്പെട്ടാണ്, അല്ലെങ്കിൽ അതുതന്നെയാണ് കാരണമെന്ന് മനസിലാക്കാവുന്നതാണ്.

ഇന്നലെ എനിക്കീ വെളിപാടുണ്ടായപ്പോൾ മുതൽ ഞാൻ  ആലോചിക്കുകയായിരുന്നു, എനിക്ക് 'ഉദ്ധാരണശേഷിയില്ലായിരുന്നെങ്കിൽ' എന്റെ ജീവിതം എത്ര സുന്ദരവും, സമാധാനപൂർണ്ണവും, അലസവും ആയിരിക്കുമായിരുന്നു എന്ന്. 

ചെറുപ്പത്തിൽ ഞാൻ ശ്രദ്ധിച്ച, ആദ്യ ഉദ്ധാരണം മുതൽ എന്റെ ജീവിതത്തിന്റെ  രസം  നഷ്ടപ്പെട്ടതാണ്. അതുവരെ ഉണ്ടും, സുഖമായുറങ്ങിയും, കളിച്ചും നടന്നിരുന്ന എന്റെ ജീവിതത്തിലേക്ക് 'ഉദ്ധാരണം' ഒരു സുനാമി പോലെവന്ന് നാളിതുവരെയും എനിക്ക് സമാധാനനഷ്ട്ടമുണ്ടാക്കികൊണ്ടിരിക്കുന്നതിന്റെ തുടക്കം ആദ്യമായി ഞാൻ ശ്രദ്ധിച്ച ഉദ്ധാരണത്തിന്റെ കാരണം/ പരിഹാരം ഒക്കെ ഉപദേശിച്ചുതന്ന ഞങ്ങൾ; ആൺകുട്ടികളുടെ ആത്മീയ  'ഗുരു' ആയിരുന്ന സദാനന്ദനിൽ നിന്നായിരുന്നു.

'ഒരു കുന്നുണ്ടെങ്കിൽ, ഒരു കുഴിയുമുണ്ടാവണം' എന്ന 'ഗുരുവിന്റെ' ഉപദേശം ഹൃദയത്തിലേറ്റി ജീവിച്ചതുകൊണ്ടാണ് ഞാൻ നന്നായി പഠിക്കാൻ തീരുമാനിച്ചത്, ഒരു ജോലി വേണമെന്ന് അതിയായി ആഗ്രഹിച്ചത്, കുളിച്ചത്, നനച്ചത്, മാന്യനെന്ന അംഗീകാരം കിട്ടാനായി മര്യാദയ്ക്ക് ജീവിച്ചത്. കാരണം അക്കാലത്ത്‌ 'ഉദ്ധാരണപ്രശ്നത്തിനുള്ള 'മാന്യവും, ശാശ്വതവുമായ ഏക പരിഹാരം ഒരു പെണ്ണിനെ സ്വന്തമാക്കുകയെന്നത് മാത്രമാണ്.

അങ്ങിനെ കാമിനിയാണ് എല്ലാറ്റിനും പരിഹാരമെന്ന് വളരെ ചെറുപ്പത്തിൽത്തന്നെ മനസ്സിലാക്കിയ ഞാൻ കനകമുണ്ടെങ്കിലേ കാമിനി കൂടെയുണ്ടാവൂ എന്നും മനസ്സിലാക്കിയിരുന്നു. അന്നുമുതലാണ് വളരെ അലസവും, സുന്ദരവുമായിരുന്ന എന്റെ ജീവിതം നരകതുല്യമാകാൻ തുടങ്ങിയത്. "പൂക്കളെയും, പൂമ്പാറ്റകളെയും പ്രേമിച്ചുനടന്ന നിഷ്‌ക്കളങ്കനായിരുന്ന" എന്നെക്കൊണ്ടാവാത്ത മാത്തമാറ്റിക്‌സും, കൂടാതെ ഫിസിക്‌സും, കെമിസ്ട്രിയുമൊക്കെ പഠിക്കാൻ നിർബന്ധിച്ചത്.

ഒരുതാല്പര്യമില്ലാതിരുന്നിട്ടും നല്ല കാമിനിയെക്കിട്ടാനായി കോളേജ് 'വാദ്ധ്യാരുപണി' ഏറ്റെടുപ്പിച്ചത്, കിട്ടിയകാമിനി കനകമുള്ളിടത്തേക്ക് പോകാതിരിക്കാനായി 33 കൊല്ലങ്ങൾ ജോലിയെടുത്തു നരകയാതന അനുഭവിച്ചത്‌. എന്തിന് കൂടുതൽ പറയണം, ഒരു ഗൃഹസ്ഥാശ്രമിയുടെ ഭാരമേറിയ 'നുകമെടുത്തു' ചുമലിൽ വയ്‌ക്കേണ്ടി വന്നത്. 

അങ്ങിനെ ആകെക്കൂടി എന്നെ ഞാനല്ലാതാക്കി മാറ്റിയതും, എന്നെ വെറുമൊരു തനിയാവർത്തന യന്ത്രംപോലെയാക്കിയതും എന്റെ ഉദ്ധാരണമാണ്. വല്ലാത്തൊരു ചതിയാണ് ദൈവം ഇതുകൊടുത്തുകൊണ്ട് ആണുങ്ങളോട് ചെയ്തിരിക്കുന്നത്. മിക്ക പുരുഷകേസരികളുടെയും സകല നാണവും, മാനാഭിമാനങ്ങളുമെല്ലാം നശിപ്പിക്കുന്നത്  ഈ ഉദ്ധാരണം മാത്രമാണ്. എത്ര നല്ലവരായി ജീവിക്കേണ്ടവരെയാണ് അത് നശിപ്പിച്ചു നാറാണക്കല്ലു പിടിപ്പിച്ചത്?

എന്റെകൂടെ ജോലിക്കു കയറിയ സുഹൃത്ത് പെട്ടെന്നൊരു ദിവസം എത്രയും വേഗം വിവാഹം കഴിക്കണമെന്ന് പറഞ്ഞു, ആൾ ആകെ പരവശനായിരിക്കുന്നതു കണ്ട ഞാൻ ചോദിച്ചു, കഴിഞ്ഞദിവസം വരെ വിവാഹത്തെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും, ജീവിതം കുറെ ആസ്വദിച്ചിട്ടേ ഉള്ളൂ എന്നൊക്കെപ്പറഞ്ഞിട്ട് എന്തുപറ്റി ഇത്രപെട്ടെന്ന് തീരുമാനം മാറ്റാൻ?

'ഒന്നും പറയണ്ടെന്റെ ചങ്ങാതീ, താനും പഠിപ്പിക്കുന്നതല്ലേ സെക്കൻഡ് ഗ്രൂപ് B ബാച്ചിനെ? അവിടെ മുൻനിരയിലിരിക്കുന്ന കുറെ പെൺപിള്ളേർ ഭാരമേറിയ സ്തനങ്ങൾ ഡെസ്ക്കിൽ കയറ്റിവച്ചു ഉരുട്ടുന്നതു കണ്ടുണ്ടാവുന്ന 'ഉദ്ധാരണം' കൊണ്ട് ക്ലാസ്സെടുക്കാനാവുന്നില്ല.  ഒന്നുകിൽ ഉദ്ധാരണത്തിനൊരു പരിഹാരമുണ്ടാക്കണം; അല്ലെങ്കിൽ കഥകളിക്കാരന്റെ പാവാട ഉടുത്തോണ്ടുവേണം ആ ക്ലാസ്സിലേക്ക് പോകാൻ.'

ഞാനാലോചിച്ചു, ശരിയാണ് ആ ക്‌ളാസ്സിൽ മുന്നിലിരിക്കുന്ന പെൺകുട്ടികളെ നോക്കി ക്ലാസ്സെടുക്കാൻ ബുദ്ധിമുട്ടാണ്(അക്കാലത്തു പാവാടയും, കഴുത്തിറക്കിവെട്ടിയ ബ്ലൗസുമാണ് അവരുടെ വേഷം, മേൽഭാഗം മൂടാൻ ഷാൾ ഒന്നും അക്കാലത്തില്ല. ഞങ്ങളുടെ ഗതികേടിന് നല്ല സ്തനഭാരമേറിയ പെൺകുട്ടികളായിരുന്നു മുന്നിലിരുന്നത്). ഞാനും ആ ക്‌ളാസ്സിൽ അറ്റമിക് സ്ട്രക്ച്ചർ പഠിപ്പിക്കാനായി ചെന്നുനിൽക്കുമ്പോൾ ഇലക്ട്രോണുകളും, പ്രോട്ടോണുകളുമൊക്കെ നല്ല ഉരുണ്ട സ്തനങ്ങളുടെ രൂപത്തിലായിരുന്നു മനസ്സിൽ തെളിഞ്ഞിരുന്നത്. 

ഇലക്ട്രോണുകൾ എക്സൈറ്റഡ് അവസ്ഥയിലേക്ക് പോകുന്നതിനുമുന്നെതന്നെ ഞാൻ അതിലുംകൂടുതൽ എക്സൈറ്റഡ് അവസ്ഥയിലേക്ക് പോകുമായിരുന്നു.

ഇതേ ഗതികേടുതന്നെ വേറൊരദ്ധ്യാപകനും സംഭവിച്ചു, ഒബ്‌സർവേഷൻ ബുക്ക് കാട്ടാനായി മുന്നിലേക്ക് കുനിയുന്ന ചില പെൺകുട്ടികളുടെ സ്തനഭാരം കാരണം;  സഹപ്രവർത്തകയായ മുതിർന്ന ടീച്ചറോട് അയാൾ പറഞ്ഞു, 
'എന്റെ ടീച്ചറേ ഇവരോടൊക്കെ ഒരു ഷോൾ പുതച്ചുകൊണ്ടു വരാൻ പറയണം, മനുഷ്യർക്ക് ടെൻഷൻകാരണം അവരുടെ മുഖത്തേക്ക് നോക്കാനാവുന്നില്ല' അവിടെയും ഉദ്ധാരണം തന്നെ പ്രശ്‍നം.

ഇപ്പോൾ അറുപതാമത്തെ വയസ്സിലും ഈ ഉദ്ധാരണം എന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുക തന്നെയാണ്, അതും പൂർവ്വാധികം ശക്തിയിൽ. ഇപ്പോൾ ഉദ്ധാരണക്കുറവിനുള്ള മരുന്നുകളുടെ പരസ്യങ്ങൾ കാണുമ്പോൾ അവരെയൊക്കെ വെടിവച്ചുകൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടാകാറുണ്ട്. ഇപ്പോൾത്തന്നെ മനുഷ്യന്റെ കണ്ട്രോൾ നഷ്ട്ടമായിരിക്കുകയാണ്, അപ്പോഴാണ് അവന്റെയൊരു ശേഷിക്കുറവിനും, ഉദ്ധാരണക്കുറവിനും, ബലക്കുറവിനും, വലുപ്പക്കുറവിനുമൊക്കെയുള്ള പരസ്യങ്ങൾ.

ഞാൻ ഇന്നുമുതൽ സകല ദൈവങ്ങളോടും പ്രാർത്ഥിക്കാൻ പോവുകയാണ്. 

എന്റെ പൊന്ന് ഉടയതമ്പുരാക്കന്മാരേ, ഈശ്വരന്മാരേ, നിങ്ങളെന്തിനീ ചതി ഞങ്ങൾ പുരുഷവർഗ്ഗത്തോട് ചെയ്തു?

സ്ത്രീകൾക്ക് കൊടുത്തതുപോലെ ഒരു ആൻഡ്രോപോസ്(andropause) പത്തറുപതു വയസ്സിലെങ്കിലും തന്നിരുന്നെങ്കിൽ ജീവിതത്തിന്റെ അവസാനകാലത്തെങ്കിലും കുറച്ചു മനഃസമാധാനത്തോടെ ജീവിക്കാമായിരുന്നല്ലോ? അതുകൊണ്ട് കടുക്കവെള്ളം കുടിപ്പിക്കാതെ ഇതൊന്നു ഒതുക്കിത്തരണം; യാചനയാണ്, നിങ്ങൾക്കിതിന്റെ പ്രയാസം അറിയൻമേലാഞ്ഞിട്ടാണ്, നിങ്ങൾക്കവിടെ ലക്ഷക്കണക്കിന് 'ഹൂറികൾ' ഉണ്ടല്ലോ, ഇവിടെ ഭൂമിയിൽ ഞങ്ങൾ ഒരെണ്ണത്തിനെയെങ്കിലും കിട്ടാനും, കിട്ടിയതിനെ കൂടെനിർത്താനും പെടുന്നപാടുകളെ നിങ്ങൾക്കറിയേണ്ട ആവശ്യമില്ലല്ലോ? 

ഇപ്പോൾ മനസ്സിലായില്ലേ ഉദ്ധാരണം ഒരനുഗ്രഹമല്ല, ശാപമാണ്. വളരെ ശാന്തിയും, സാധനത്തോടെയും, പ്രകൃതിയിൽ ഒരു പോറലുപോലുമേൽപ്പിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുമായിരുന്ന ഞങ്ങൾ പുരുഷന്മാരെക്കൊണ്ട് വെറുതെ കലഹങ്ങൾ ഉണ്ടാക്കിക്കുന്നതും, പ്രകൃതിനാശവും, ധനാർത്ഥിയുമൊക്കെ ഉണ്ടാക്കിക്കുന്നത് അതുമാത്രമല്ലേ(അല്ലെന്നുള്ളവർ അവരുടെ ഉദ്ധാരണശേഷിയൊന്ന് പരിശോധിപ്പിക്കുന്നത് നന്നായിരിക്കും).

കുഞ്ചൻനമ്പ്യാർക്ക് തെറ്റുപറ്റി.

എന്നോട് നല്ല സ്നേഹമുള്ള ഒരു ശിഷ്യൻ കഴിഞ്ഞ ദിവസം കുറെ അഡൽറ്റ് ഡേറ്റിങ് സൈറ്റുകളുടെ ലിങ്കുകൾ അയച്ചുതന്നിരുന്നു, അവന്റെ വാക്കുകൾ,

'സാറിന് ഇപ്പോഴും നല്ല ഗ്ലാമറുണ്ട്; അതുകൊണ്ട് ഇതിലേതിലെങ്കിലും നല്ല ഒരു ഫോട്ടോ കൊടുത്തു കയറിയാൽ നല്ല 'മണിമണി' പോലുള്ള യുവതികളെക്കിട്ടും'

പിന്നേ, ഇപ്പോൾത്തന്നെ കമ്പ്യൂട്ടറിന്റെ മുന്നിൽനിന്ന് മാറാൻ സമയം കിട്ടുന്നില്ല, ഇനി യുവതികളുമായി ചാറ്റുചെയ്യാൻ എവിടെയാണ് സമയം? മാത്രമല്ല, ചെറുപ്പത്തിലെപ്പോലെ ഇക്കാര്യത്തിൽ ക്ഷമയുമില്ല.
ഉടനെ അവൻ വേറൊരു സൈറ്റിന്റെ ലിങ്ക് അയച്ചുതന്നു, അത് ഒരു ഇന്ത്യൻ 'ഹുക്കപ്പ്' സൈറ്റാണ്. ആവശ്യമുള്ളവർക്ക് ഇഷ്ടപ്പെട്ടവരെ 'ഹുക്ക്' ചെയ്യാം , ചാറ്റും, ചീറ്റുമൊന്നുമില്ല കാശുകൊടുത്താൽ മതി. തിരഞ്ഞെടുക്കാൻ ഇഷ്ടംപോലെ വെറൈറ്റിയും.

ഞാൻ ഭാര്യയോട് ചോദിച്ചു, എടീ ഒരു 'ഹുക്കപ്പിന്' കൊടുക്കാൻ നീ എത്ര രൂപ അനുവദിക്കും?

ശേഷം ചിന്തനീയം

Comments

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

പൂർണ്ണത - Perfection

രാജപ്പനെന്ന ഉഭയജീവി.