ആത്മാവെന്ന ഉടായിപ്പ് - soul, spirit do they exist?
മരണം എന്ന 'ഇല്ലാതാകലിനെ' അംഗീകരിക്കാൻ മനസ്സില്ലാത്ത ഏക ജീവിവർഗ്ഗമാണ് മനുഷ്യൻ. എക്കാലത്തെയും അവന്റെ സ്വപ്നം അമരത്വത്തിലാണ്.
ശരീരം അഴുകിയോ, കത്തിയോ, പക്ഷികളും, മൃഗങ്ങളും ഭക്ഷിച്ചോ ഇല്ലാതെയാകുമെന്ന് മനസ്സിലാക്കിയതുകൊണ്ട് ഒരിക്കലും നശിക്കാത്ത എന്തോ ഒന്ന് അവനിലുണ്ട് എന്നാശ്വസിക്കാതെ ഗതിയില്ലാതെ വന്ന ആ പാവങ്ങൾക്ക് 'ആത്മാവ്' എന്ന സങ്കൽപ്പത്തെ സൃഷ്ടിക്കാതെ മറ്റുപായങ്ങളൊന്നുമില്ലായിരുന്നു.
പ്രപഞ്ചത്തിൽ നാളിതുവരെ ദ്രവ്യം, ഊർജ്ജം (matter and energy) എന്നീ രണ്ടു തരത്തിലല്ലാതെ മറ്റൊരുതരത്തിലുമുള്ള എന്തെങ്കിലുമുള്ളതായി കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ആത്മാവെന്നൊരു പ്രതിഭാസമുണ്ടെങ്കിൽ അത് ഈ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒരു രൂപത്തിലല്ലാതെ നിലനിൽക്കാനാവില്ല.
പക്ഷേ ഒരു മനുഷ്യനിലെ ദ്രവ്യമായ ശരീരം മരണശേഷം മേല്പറഞ്ഞപോലെ നശിച്ചുപോകും, അവയിലെ ഓരോ ആറ്റങ്ങളും, തന്മാത്രകളും എന്തിലൊക്കെയോ അലിഞ്ഞുചേരും. അല്ലെങ്കിൽ അത് നമ്മുടേതല്ലാതാകും.
അവശേഷിക്കുന്ന ഊർജ്ജമാകട്ടെ മരണശേഷം മുഖ്യമായും താപോർജ്ജമായി(infra red energy) മറ്റെന്തിലേക്കെങ്കിലും ലയിച്ചുചേരും. നാളിതുവരെയുള്ള അറിവനുസരിച്ച് പ്രകാശോർജ്ജതരംഗത്തിലോ, മറ്റേതെങ്കിലും ഊർജ്ജതരംഗത്തിലോ ഒരു ഡേറ്റയും സ്ഥിരമായി സൂക്ഷിച്ചുവയ്ക്കാനാവില്ലെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. അങ്ങിനെയെങ്കിൽ ഒരാളുടെ ആത്മാവ് എങ്ങിനെ, ഏതുരൂപത്തിലായിരിക്കും അയാളെക്കുറിച്ചുള്ള മുഴുവൻ ഡേറ്റയും 'ദൈവത്തിന്റെ'യടുത്തെത്തിക്കുക?
DNA കളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്, അജ്ഞാതമായ, നിലനിപ്പില്ലാത്ത ആത്മാവ് സങ്കൽപ്പവുമായി മതങ്ങൾക്ക് ഇറങ്ങേണ്ടി വന്നതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാം.
ഇന്ന് നമുക്കറിയാം, നമ്മുടെ ഓരോരുത്തരുടെ DNA കളിലും ഒരുപക്ഷേ മനുഷ്യോല്പത്തി മുതലുള്ള കാര്യങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്, നമ്മെക്കുറിച്ചുള്ള സകല അറിവുകളും, നിലനിൽപ്പിനുവേണ്ടിയുള്ള സകല അറിവുകളും, തന്ത്രങ്ങളും(tactics) നമ്മുടെ ഓരോ DNA കളിലുമുണ്ട്. ഓരോ തലമുറകളും അവരുടെ ജീവിതകാലത്ത് അതിലേക്ക് പുതിയ അറിവുകൾ കൂട്ടിച്ചേർത്തുകൊണ്ടാണ്, മനുഷ്യോല്പത്തി മുതലുള്ള സകലകാര്യങ്ങളും അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നത്. ചുരുക്കത്തിൽ അനന്തര തലമുറകളെ സൃഷ്ടിക്കുക എന്നതുമാത്രമാണ് നമ്മെക്കുറിച്ചുള്ള സകലതും നശിക്കാതെ; കൈമാറി, സൂക്ഷിക്കാനുള്ള ഏക മാർഗ്ഗം.
അതാണ് സൃഷ്ടികർമ്മം ഏതൊരു ജീവിവർഗ്ഗത്തിന്റെയും ഏറ്റവും മഹത്വപരവും, ശ്രെഷ്ട്ടവുമായ ഉത്തരവാദിത്വമായി എക്കാലത്തും കരുതിപ്പോരുന്നത്. അതില്ലാതെയായാൽ DNA കൈമാറ്റം മുറിയും, അതോടെ മനുഷ്യരെക്കുറിച്ചുള്ള അമൂല്യമായ അറിവുകളും. കഴിവുകളും നഷ്ട്ടമാകും. ചുരുക്കത്തിൽ DNA കൈമാറ്റം നടത്താത്തവർ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരാണ്, പ്രകൃതിവിരുദ്ധരാണ്, അല്ലെങ്കിൽ 'ആത്മാവിനെ' നിഗ്രഹിക്കുന്നവരാണ്.
ഒരു ജീവിയെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും അമൂല്യവും, അത്ഭുതകരവുമായ സമ്പത്ത് അതിന്റെ DNA യും, അതിൽ എഴുതപ്പെട്ടിട്ടുള്ള അവന്റെ വംശത്തെക്കുറിച്ചുള്ള സകല ഡേറ്റകളുമാണ്. അത് നഷ്ടമാക്കുന്നതിനെ വേണമെങ്കിൽ 'ആത്മാവിനെ' നഷ്ടമാക്കുകയെന്നു വിളിക്കാം.
തലമുറകളിലേക്കുള്ള ഈ 'വിവരക്കൈമാറ്റ' ത്തെക്കുറിച്ചുള്ള അറിവില്ലായ്മയുണ്ടാക്കിയ വെറും ഒരു ഉടായിപ്പ് സങ്കല്പം മാത്രമാണ് മതങ്ങളുടെ 'ആത്മാവ്'. അങ്ങിനെയൊന്നില്ല.
ആ ഒരൊറ്റക്കരണത്താൽ തന്നെ സന്യാസം ഏറ്റവും നികൃഷ്ടമായ, മനുഷ്യവംശനാശകാരിയായ പ്രവർത്തിയാണ്. അവർ ഒരിക്കലും ഉത്തമ മാതൃകകളല്ല.
Comments
Post a Comment