അൽപ്പം ഭക്ഷണ ചിന്തകൾ

ഒരാൾ എന്തുമാത്രം ഭക്ഷണം കഴിക്കണം?

ഈ ചോദ്യത്തിന് ശരിയുത്തരം  നൽകാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല കാരണം, വിശപ്പ് ഓരോരുത്തർക്കും വ്യത്യസ്തമാണ്. എങ്കിലും മിക്കവരും അവർക്ക് ആവശ്യമുള്ളതിനേക്കാൾ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വളരെ സമീപകാലത്താണ് അങ്ങിനെയൊരു തോന്നൽ എനിക്കുണ്ടായത്. അതിനുള്ള കാരണം എത്ര കുറച്ചു ഭക്ഷണം കഴിച്ചാലാണ് ഒരാൾക്ക് ആരോഗ്യം നിലനിർത്താനും, നിത്യവൃത്തികൾ ചെയ്യാനുമുള്ള ഊർജ്ജം ലഭിക്കുകയെന്ന സംശയവും, അതനുസരിച്ചു ഞാൻ എന്നിൽ നടത്തിയ പരീക്ഷണങ്ങളുമാണ്.

എനിക്ക് എന്റെ ശരീരഭാരം കുറയ്ക്കണമായിരുന്നു; അതിനായി ഞാൻ ചെയ്തത് ചെറിയൊരു കാര്യമാണ്. എന്റെ ശരീര ഭാരം കൂടിക്കൊണ്ടിരിക്കുകയാണെങ്കിൽ അതിനർത്ഥം ഞാൻ ചിലവാക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി എന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു എന്നാണ്. ശരീരഭാരം സ്ഥിരമായി നിൽക്കുകയാണെങ്കിൽ അകത്തേയ്ക്ക് പോകുന്നതും, പുറത്തേയ്ക്ക് പോകുന്നതും(ഊർജ്ജം - കലോറി)  തുല്യമാണെന്നാണ്.
അപ്പോഴെന്റെ ഭാരം കുറയണമെങ്കിൽ തീർച്ചയായും പുറത്തേക്ക് പോകുന്നതിനേക്കാൾ കുറച്ചുമാത്രമേ അകത്തേയ്ക്ക് പോകാവൂ.

എങ്ങനെയൊക്കെയാണ് ഇത് സാദ്ധ്യമാക്കുക? മൂന്നു  മാർഗ്ഗങ്ങളാണുള്ളത്.

1) ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന അളവിൽത്തന്നെ ഭക്ഷണം കഴിക്കുക, പക്ഷെ ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ അദ്ധ്വാനം-വ്യായാമം ചെയ്യുക 

2 ) ഇപ്പോൾ ചെയ്യുന്ന വ്യായാമം തുടരുക, എന്നിട്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക 

3 ) ഏറ്റവും ഫലപ്രദവും പെട്ടെന്ന് ഭാരം കുറയാനുമായി -  അദ്ധ്വാനം-വ്യായാമം കൂട്ടുകയും, അതോടൊപ്പംതന്നെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുക.

ഇതിൽ പറഞ്ഞ രണ്ടു നിർദ്ദേശങ്ങളും അൽപ്പം ബുദ്ധിമുട്ടള്ളവയാണെങ്കിലും ഭക്ഷണം കുറയ്ക്കുകയെന്നതാണ് പലരെ സംബന്ധിച്ചും കൂടുതൽ പ്രയാസമുള്ള കാര്യം.

അതിനുള്ള പ്രധാന കാരണം നമ്മുടെയൊക്കെ ഭക്ഷണവിഭവങ്ങൾ ഇപ്പോൾ ഗുണത്തേക്കാൾ രുചിയുടെ വശത്തേക്ക് ചരിഞ്ഞുവെന്നതാണ്. ഇന്ന് ഏത് ഭക്ഷ്യവിഭവമായാലും അതിന്റെ രുചിക്ക്  പണ്ടത്തേതിനേക്കാളും വളരെയേറെ പ്രസക്തിയുണ്ട് അതെപ്പോഴും നമ്മെക്കൊണ്ട് ആവശ്യത്തിൽക്കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നതിനൊരു സംശയവും വേണ്ട. ഒരാൾക്ക് എല്ലായ്പോഴും രുചിവർദ്ധക വസ്തുക്കളോ ഉപ്പുപോലുമോ  ചേർക്കാത്ത(bland) ഭക്ഷണമേ ലഭിക്കാൻ നിവൃത്തിയുള്ളുവെങ്കിൽ അയാൾ അയാൾക്കാവശ്യമുള്ളതുമാത്രമേ കഴിക്കുകയുള്ളു. നേരെമറിച്ച് അത്യന്തം രുചിയുള്ള(taste enhanced) ഭക്ഷണങ്ങൾ ആരുടെമുന്നിലേക്ക് വച്ചാലും, വിശപ്പില്ലെങ്കിൽപ്പോലും അയാൾ ആവശ്യത്തിൽക്കൂടുതൽ കഴിക്കുമെന്നതിന് സംശയം വേണ്ട.

അതുകൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാഗ്രഹിക്കുന്നവർ തീർച്ചയായും തീൻ മേശകളിൽനിന്ന് അതീവരുചിയുള്ള ഭക്ഷണവിഭവങ്ങൾ മാറ്റുക. അല്ല, നിങ്ങൾ നല്ല ആത്മനിയന്ത്രണമുള്ളവനാണെങ്കിൽ എത്ര രുചികരമായ വിഭവമായാലും കുഴപ്പമില്ല, അളവ് കുറച്ചാൽ മതി. 
രണ്ടാമതായി; ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പടിപടിയായി കുറച്ചുകൊണ്ടുവരിക. എന്നിട്ട് എത്ര കുറച്ചു ഭക്ഷണം കഴിച്ചാലാണ്(ഏതു ഭക്ഷണമായാലും) നിങ്ങൾക്ക് ക്ഷീണം തോന്നാത്തരീതിയിൽ ദൈനംദിന പ്രവർത്തികൾ ചെയ്യാനാവുമെന്ന് കണ്ടെത്തുക, അതിൽ ഉറച്ചുനിൽക്കുക. എന്ത് പരീക്ഷണമുണ്ടായാലും അതിൽക്കൂടുതൽ കഴിക്കാതിരിക്കുക.
ഇനി ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിൽ കൂടുതൽ കഴിച്ചുപോയാൽ, അതിനനുസരിച്ച്  അന്ന് കൂടുതൽ വ്യായാമം ചെയ്യുക. ഇത്രയേയുള്ളൂ സംഗതി.

പക്ഷേ ഇവിടെയൊരു പ്രശ്നമുള്ളതും, മിക്കവരും  പരാജയപ്പെടുന്നതും ഈ അളവുകുറയ്ക്കൽ യജ്ഞത്തിലാണ്.  ജനിച്ചകാലം മുതൽ ആവശ്യത്തിൽക്കൂടുതൽ  ഭക്ഷണം കഴിച്ചു ശീലിച്ചുപോയ(conditioned) നമുക്ക് അതുബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്റെകാര്യത്തിൽ ഏറെനാളത്തെ ശ്രമത്തിനു ശേഷമാണ് ഞാൻ എന്തുമാത്രം കൂടുതൽ ഭക്ഷണമാണ് കഴിച്ചിരുന്നതെന്ന് മനസ്സിലാക്കിയത്.

ഇപ്പോൾ സത്യത്തിൽ എനിക്കത്ഭുതമാണ്, ഇത്രകുറച്ചു ഭക്ഷണം മതിയായിരുന്നോ ജീവിക്കാൻ? 
ഇത് നേരത്തെ മനസ്സിലാക്കാനായിരുന്നെങ്കിൽ എത്ര നന്നായിരുന്നു?
ഇന്ന് ഞാൻ കഴിഞ്ഞവർഷം കഴിച്ചിരുന്നതിനേക്കാൾ നാലിലൊന്ന് ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. എന്നിട്ടും അത്യാവശ്യം ജോലികളും വ്യായാമവുമൊക്കെ ചെയ്യാനാവുന്നുണ്ട്. 

ഈ തിരിച്ചറിവ് സത്യത്തിൽ വല്ലാത്തൊരു സ്വാതന്ത്ര്യമാണ് എനിക്ക് നൽകിയിരിക്കുന്നത്. ഇത് ഒരു കുടുംബമാകെ മനസ്സിലാക്കിയാൽ ആ കുടുംബത്തിന്റെ സാമ്പത്തികനില വളരെക്കൂടുതൽ മെച്ചപ്പെടുമെന്നതിനൊരു സംശയവും  വേണ്ട.

സമൂഹത്തിലെ എല്ലാ  തട്ടിലുള്ളവരുമിന്ന് ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നുണ്ട്(ഞാൻ കേരളത്തിലെ കാര്യമാണ് പറയുന്നത്) അതുകൊണ്ടാണ്  അമിത കലോറികൊണ്ടുള്ള ജീവിതശൈലീ രോഗങ്ങൾ ഇന്ന് APL -BPL വ്യത്യാസമില്ലാതെ സകലരേയും ബാധിക്കുന്നത്.

മനുഷ്യചരിത്രത്തിൽ ഏതൊക്കെ കാലഘട്ടങ്ങളിലാണോ ഭക്ഷ്യദൗർലഭ്യം(പോഷകക്കുറവല്ല) ഉണ്ടായിരുന്നത് അക്കാലങ്ങളിലാണ് മനുഷ്യരേറ്റവും ആരോഗ്യമുള്ളവരായി ജീവിച്ചതെന്നത് ഒരു വിരോധാഭാസമല്ലെന്നാണ് ഇത് തെളിയിക്കുന്നത്.

Comments

  1. സാർ പറഞ്ഞത് ശരിയാണ്.

    ReplyDelete
  2. Would you believe me if I tell you the truth that comes in under ?
    I am also engaged in a weight reducing program designed and executed by myself. Going through the 'burning out the excess calorie' programme I also realized that I was eating much more than what was really needed for me.
    I chalked out a diet plan cutting down salt and spices,and of course, the total intake at every mealtime.
    The result was amazing!
    After 20 days I was only 72.5 kg. I lost 2.5 kg.

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ എല്ലാം സുന്ദരമാണ് പക്ഷെ യാഥാർഥ്യമങ്ങിനെയല്ല

പൂർണ്ണത - Perfection

രാജപ്പനെന്ന ഉഭയജീവി.